ആറന്മുള വിമാനത്താവളം വിവാദം അവസാനിപ്പിച്ച് ആ സ്ഥലം മുഴുവൻ ഒരു ജൈവ കൃഷി സ്ഥലമാക്കി മാറ്റുക.ഇപ്പോഴത്തെ ഉടമസ്ഥർക്ക് ചിലവായ സ്ഥലത്തിന്റെ വില, കൃഷിയ്ക്ക് മാത്രം ഉപയോഗിക്കാനും അതിന്റെ അദ്ധ്വാനത്തിൽ പങ്കാളികളാകുവാനും തയ്യാറുള്ളവർ വോട്ടു രേഖപ്പെടുത്തുക. മുതൽമുടക്കിൽ എല്ലാവർക്കും കൃത്യമായ ഓഹരികൾ ഉണ്ടാകണം. തിരഞ്ഞെടുക്കുന്ന ഭരണ സമിതിയ്ക്ക് ഒരുകാലത്തും രാഷ്ട്രീയ-കക്ഷി-ജാതി-മത താൽപ്പര്യങ്ങൾ ഉണ്ടാകാൻ പാടുള്ളതല്ല. കൃഷി, കൃഷി, കൃഷി അതിനപ്പുറം മറ്റൊന്നുമില്ല. യാതൊരു കാരണവശാലും ഏതൊരു കാലത്തും ഈ വസ്തു കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടുള്ളതല്ല. തരിശിടാനും പാടില്ല. ഇങ്ങനെയുള്ള പ്രയോജനകരമായ കർശന വ്യവസ്ഥകളുമായി വേണം തുടങ്ങാൻ.
Voters: